SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.47 PM IST

ഹൈപ്പീരിയൻ എൻജിൻ കരുത്ത് : ഇന്ധന കാര്യക്ഷമതയിൽ റെക്കാഡുമായി ടാറ്റ സിയറ

Increase Font Size Decrease Font Size Print Page
siera2

കൊച്ചി: ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസിന്റെ പുതിയ മോഡലായ ടാറ്റ സിയറ 12 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമത കൈവരിച്ചതിന് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചു. ഇൻഡോറിൽ നടത്തിയ സർട്ടിഫൈഡ് റണ്ണിൽ ലിറ്ററിന് 29.9 കിലോമീറ്റർ മൈലേജാണ് വാഹനം നേടിയത്.

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ ഡ്രൈവർമാരെ മാറ്റുന്നതിന് ചെറിയ ഇടവേളകൾ മാത്രം നൽകി 1.5 ലിറ്റർ ഹൈപ്പീരിയൻ പവർഡ് സിയറയെ തുടർച്ചയായി ഓടിച്ചത് പിക്‌സൽ മോഷൻ ടീമാണ്.

റിഫൈൻമെന്റ്, പ്രകടനം, ഡ്രൈവിംഗ് സുഖം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉയർന്ന കാര്യക്ഷമത നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ പെട്രോൾ എൻജിനാണ് നേട്ടത്തിന്റെ അവകാശി. നൂതന ജ്വലന സംവിധാനം, ടോർക്ക്‌റിച്ച് പെർഫോമൻസ് ബാൻഡ്, ഫ്രിക്ഷൻ ഒപ്ടിമൈസ്ഡ് ആർക്കിടെക്ചർ എന്നിവ സ്ഥിരമായ ഇന്ധനവിതരണവും പ്രകടനവും ഉറപ്പാക്കുന്നു. ഹൈപ്പീരിയൻ പവർട്രെയിനിന്റെ എൻജിനീയറിംഗ് നവീനതയുടെയും ശേഷിയുടെയും സാക്ഷ്യപത്രമാണ് നേട്ടം.

അഭിമാനകരമായ നേട്ടം

സിയറയുടെ യാത്രയിൽ തുടക്കത്തിൽ തന്നെ ദേശീയ കാര്യക്ഷമത റെക്കാഡ് സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ചീഫ് പ്രൊഡക്ട് ഓഫീസർ മോഹൻ സവർക്കർ പറഞ്ഞു. പെട്രോൾ പവർട്രെയിനുകൾക്ക് നേടാൻ കഴിയുന്നതിന്റെ അതിരുകൾ ഭേദിക്കാൻ നിർമ്മിച്ചതാണ് ഹൈപ്പീരിയൻ എൻജിൻ പ്ലാറ്റ്‌ഫോം. ഉപഭോക്താക്കൾക്ക് സിയറയുടെ മൂല്യനിർണയം ശക്തിപ്പെടുത്തുകയും വിപണിയിലേക്ക് നൂതനവും കാര്യക്ഷമവും ഭാവിക്ക് അനുയോജ്യവുമായ സാങ്കേതികവിദ്യകൾ കൊണ്ടുവരാനുള്ള ടാറ്റയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

റെക്കാഡ് പ്രകടനം

ഇൻഡോറിലെ നാട്രാക്‌സിലെ പരീക്ഷണ സാഹചര്യങ്ങളിലാണ് ടാറ്റ സിയറ മണിക്കൂറിൽ 222 കിലോമീറ്ററെന്ന ഏറ്റവും ഉയർന്ന വേഗത കൈവരിച്ചത്. 1.5 ലിറ്റർ ഹൈപ്പീരിയൻ എൻജിന്റെ പ്രകടനശേഷി ഓട്ടത്തിൽ തെളിഞ്ഞു.

TAGS: BUSINESS, SIERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY