
കാഞ്ഞങ്ങാട്:തെക്കേപ്പുറം ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ എ പി അബ്ദുള്ള അവാർഡ് ദാനം പാണക്കാട് മുനവ്വിറുൽ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അദ്ദേഹം അബൂബക്കർ കുറ്റിക്കോൽ പുരസ്കാരം ഏറ്റുവാങ്ങി. സെന്റർ രക്ഷാധികാരി സി കുഞ്ഞമ്മദ് ഹാജി പാലക്കി അദ്ധ്യക്ഷത വഹിച്ചു. എ.പി.ഉമ്മർ സ്വാഗതം പറഞ്ഞു. ബഷീർ വെള്ളിക്കോത്ത് അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. അഡ്വ.എൻ.എ.ഖാലിദ്,കെ.ഇ.എ ബക്കർ, ജലീൽ രാമന്തളി, കെ.കെ.ബദ്റുദ്ധീൻ, സി കെ.റഹ്മത്തുള്ള , പി.എം.ഫാറൂഖ് ഹാജി, ഹമീദ് ചേരക്കാടത്ത്, ടി അന്തുമാൻ, എം.എസ്.ഹമീദ് ഹാജി, താജുദ്ധീൻകമ്മാടം, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, സി മുഹമ്മദ് കുഞ്ഞി, എ.ഹമീദ് ഹാജി, , ടി.അബൂബക്കർ ഹാജി,, അഡ്വ.ടി.കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ഇക്ബാൽ വെള്ളിക്കോത്ത് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |