SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.04 PM IST

   റോളർ സ്‌കൂട്ടറിൽ ശ്രേയയ്ക്ക് സ്വർണം 

Increase Font Size Decrease Font Size Print Page
sreya

ഇടുക്കി: റോളർ സ്‌കേറ്റിങ് ഫെഡറേഷൻ വിശാഖപട്ടണത്ത് നടത്തിയ ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാൽ സ്വർണ മെഡൽ നേടി.. റോളർ സ്‌കൂട്ടർ വിഭാഗം മത്സരത്തിലാണ് ശ്രേയ സ്വർണം നേടിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലും ബെംഗളൂരുവിൽ നടന്ന കഴിഞ്ഞവർഷത്തെ ദേശീയ ചാമ്പ്യൻ ഷിപ്പിലും ഇതേവിഭാഗത്തിൽ ശ്രേയയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. ചണ്ഡീഗഡിലെ മൊഹാലിയിൽ നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ സഹോദരനും ആർക്കിടെക്ടുമായ ബി.ജി.ബാൽശ്രേയസ് ഇതേവിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് ആർട്ടിക്കിൾഷിപ്പ് വിദ്യാർത്ഥിയായ ശ്രേയ, റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ. ഗീതയുടെയും മകളാണ്. 2021 മുതൽ ദേശീയ ചാമ്പ്യൻ ഷിപ്പിൽ സ്‌കേറ്റിങ് താരങ്ങൾ കേരളത്തിനു വേണ്ടി തുടർച്ചയായി ഇതേയിനത്തിൽ മെഡൽ നേടുന്നുണ്ടെന്ന് പരിശീലകനായ പി.ആർ.ബാലഗോപാൽ പറഞ്ഞു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY