ചവറ: അദ്ധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കുന്ന കാര്യത്തിൽ സർക്കാർ ഇരട്ടാപ്പ് കാട്ടുന്നുവെന്ന് കെ.പി.എസ്.ടി.എ ചവറ ഉപജില്ലാ സമ്മേളനം ആരോപിച്ചു. കോടതി വിധിയുണ്ടായിട്ടും അപ്പീൽ നൽകാൻ സർക്കാർ മനപൂർവ്വം താമസം വരുത്തുകയാണ്. ഉത്തരവുകൾ ഇറക്കിയും പിൻവലിച്ചും അദ്ധ്യാപകരെ കബളിപ്പിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കുകയും പിന്നീട് പ്രതിഷേധം വരുമ്പോൾ മാറ്റം വരുത്തുകയും ചെയ്യുന്നത് അദ്ധ്യാപകരെ മാനസികമായി തളർത്തുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തെ സാവകാശം ഉണ്ടെന്ന് പറയുമ്പോഴും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാട് അദ്ധ്യാപകരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗം പ്രിൻസി റീന തോമസ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എബി പാപ്പച്ചനെയും സ്വദേശ് മെഗാക്വിസ് മത്സരത്തിൽ സമ്മാനർഹയായ ആൻസി ഹെൻസനെയും ആദരിച്ചു. കല്ലട ഗിരീഷ്, എസ്. വരുൺ ലാൽ, ബി. ജയചന്ദ്രൻ പിള്ള, ഷബിൻ കബീർ, ബി. സേതുലക്ഷ്മി, പി. വത്സ, ബിജു ഡാനിയൽ, കോളിൻസ് ചാക്കോ, ആനി കെ.ജോർജ്ജ്, റോജ മാർക്കോസ്, രാജ് ലാൽ തോട്ടുവാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു ഡാനിയൽ (പ്രസിഡന്റ്), ജാസ്മിൻ മുളമൂട്ടിൽ (സെക്രട്ടറി), എം.ബി. ഷാക്കിർ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |