പൂഞ്ഞാർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികവും തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് ആദരവും നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി.രാജപ്പൻ ഒഴാങ്കൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹകസമിതി അംഗം ജിസ് ജോസഫ് സംഘടന രേഖ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മെമ്പർ ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.സി, മിനിമോൾ ബിജു, റെജി ഷാജി, പ്രമോദ് എം.പി, നിഷ സാനു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |