
മാഹി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയുടെ നേതൃത്വത്തിൽ യൂസർ ഫീ ബഹിഷ്‌കരണ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. മാഹി ഭരണകൂടം തുടർച്ചയായി അനുവർത്തിക്കുന്ന അവഗണനക്കെതിരെയും, നഗരസഭാധികൃതരുടെ വ്യാപാരി വിരുദ്ധ നിലപാടുകൾക്കെതിരെയുമാണ് നൂറുകണക്കിന് വ്യാപാരികളെ പങ്കെടുപ്പിച്ച് മുനിസിപ്പൽ മൈതാനിയിൽ കൺവൻഷൻ സംഘടിപ്പിച്ചത്.പ്രസിഡന്റ് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നാലുതറ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പായറ്റ അരവിന്ദൻ,കെ.കെ.ശ്രീജിത്ത് കെ.ഭരതൻ , സംസാരിച്ചു. ടി.എം സുധാകരൻ പി.പി. റഹീസ് പ്രദീപ് സ്റ്റാർ , ദിനേശൻ പൂവ്വച്ചേരി,എ.വി.യുസഫ്, സഫീർ സ്‌കൈസോൺ , മുഹമ്മദ് ഫൈസൽ കേയി നേതൃത്വം നൽകി ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ട്രഷറർ അഹമ്മദ് സമീർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |