
കുട്ടനാട് : വളം, കീടനാശിനി എന്നിവയുടെ വില വർദ്ധന, കൂലി ചെലവ്, സംഭരണ വ്യവസ്ഥയിൽ കൃത്യതയില്ലാത്തത്, വില യഥാസമയം ലഭിക്കാത്തത് തുടങ്ങിയ പല കാരണങ്ങളാൽ കർഷകന് നഷ്ടത്തിന്റെ കഥയെ പറയാനുള്ളൂവെന്നും ലാഭത്തിന്റെ കഥ പറയാൻ അവസരം ഉണ്ടാകണമെന്നും ക്രിസ് ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് പറഞ്ഞു. കുട്ടനാട് ഫെസ്റ്റ് ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് തോട്ടുങ്കൽ സംസാരിച്ചു.ഹരികുമാർ വാലേത്ത് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പ്രദീപ് കൂട്ടാല, കെ.ജി.വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |