കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനുതാഴെ പെരിയാറിൽ അങ്കമാലി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ചമ്പാനൂർ സൗത്ത് തിരുതനത്തിൽ അഗസ്റ്റ്യന്റെ മകൻ ബിനിലാണ് (32) മരിച്ചത്. ഇന്നലെ രാവിലെയാണ് നാട്ടുകാർ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടത്. കോതമംഗലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അഞ്ചാംതീയതി മുതൽ ബിനിലിനെ വീട്ടിൽനിന്ന് കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അങ്കമാലി പൊലീസ് അന്വേക്ഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. ബിനിൽ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. വിഷം അകത്തുചെന്നതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. വിഷംകഴിച്ചശേഷം പുഴയിൽ ചാടിയതാകാമെന്നാണ് കരുതുന്നത്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചമ്പനൂർ സെന്റ് റീത്താസ് പള്ളി സെമത്തേരിയിൽ. മാതാവ്: ജെസി. സഹോദരങ്ങൾ : അനിൽ, സിനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |