
കല്ലമ്പലം: വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകളിലെ ബാലവേദി കുട്ടികളെ പങ്കെടുപ്പിച്ച് നടന്ന സർഗോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ നിർവഹിച്ചു.ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷനായി.സമാപന സമ്മേളനവും സമ്മാന വിതരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി നിർവഹിച്ചു.താലൂക്ക് പ്രസിഡന്റ് ഷിഖാൻ പകൽക്കുറി അദ്ധ്യക്ഷനായി.താലൂക്ക് സെക്രട്ടറി ജി.എസ്.സുനിൽ സ്വാഗതം പറഞ്ഞു.ടി.എൻ.ഷിബു തങ്കൻ,രാജലാൽ,വിജയകൃഷ്ണൻ,ബാബു തുടങ്ങിയവർ പങ്കെടുത്തു.ഓവറാൾ ചാമ്പ്യൻഷിപ്പ് വെട്ടിയറ ചിന്തഗ്രന്ഥശാലയും,പകൽക്കുറി പാസ്ക് ഗ്രന്ഥശാലയും നേടി.യു.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് പനയറ കലാപോഷിണി ഗ്രന്ഥശാലയും വെട്ടിയറ ചിന്ത ഗ്രന്ഥശാലയും നേടി.എച്ച്.എസ് വിഭാഗത്തിൽ പകൽക്കുറി പാസ്കും, തെറ്റിക്കുളം യുവജന സംഘവും വിജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |