
നേമം: സംസ്ഥാനത്തെ പട്ടികജാതി - പട്ടികവർഗ ഉന്നതികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തദ്ദേശ വകുപ്പിന്റെ 'അക്ഷരോന്നതി' പദ്ധതിക്ക് തുടക്കമായി.ജില്ലാതല ലോഗോ പ്രകാശനവും ആദ്യ പുസ്തക വിതരണവും കളക്ടർ അനുകുമാരി നിർവഹിച്ചു.തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി.സുധാകരൻ ലോഗോയും പുസ്തകങ്ങളും ഏറ്റുവാങ്ങി.ഉന്നതികളിലെ സാമൂഹിക പഠന മുറികളിലും വിജ്ഞാനവാടികളിലും പുസ്തകങ്ങൾ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം.പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാൻ അവസരമുണ്ട്.താത്പര്യമുള്ളവർക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ, ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ പുസ്തകങ്ങൾ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |