
തിരുവനന്തപുരം: ഭൂപതിവ് ചട്ടഭേദഗതി പ്രകാരം കൃഷിക്കും വീടു വയ്ക്കാനും പട്ടയം നൽകിയ ഭൂമിയിലെ മറ്റ് നിർമ്മിതികൾ ക്രമപ്പെടുത്താനുള്ള നടപടികൾക്ക് അധികാരികളെ നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഡെപ്യൂട്ടികളക്ടർമാർ(ലാൻഡ് റവന്യൂ) ആണ് അധികാരികൾ. ഇടുക്കിയിൽ ഭൂപതിവ് , ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർക്കുമാണ്.
പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അധികാരികളായി തഹസിൽദാർമാരെയും സ്‌പെഷൽ തഹസിൽദാർമാരെയും നിശ്ചയിച്ചിട്ടുണ്ട്.അടുത്ത ആഴ്ചയോടെ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ചു കിട്ടുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
താലൂക്കു പരിധിയിൽ ബന്ധപ്പെട്ട തഹസീൽദാർക്കും ചുമതല നൽകി.
ഇടുക്കി , വയനാട് ഉൾപ്പെടെ വിവിധ ജില്ലകളിലെ നൂറ് കണക്കിന് പട്ടയ ഉടമകൾക്കാണ് ചട്ടഭേദഗതി ഗുണകരമാവുക. 2024 ജൂൺ ആറിന് മുമ്പുവരെ മറ്റാവശ്യങ്ങൾക്ക് നടത്തിയ നിർമ്മാണമാണ് ക്രമപ്പെടുത്തുക. ഗാർഹിക കെട്ടിടങ്ങളെ (റെസിഡൻഷ്യൽ ബിൽഡിംഗ്സ്) ക്രമവത്കരണ ഫീസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |