
തിരുവനന്തപുരം: പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊല ചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകൾ അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും.
പാലക്കാട് നെന്മാറയിലെ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ നടുക്കിയതാണ്. 2025 ജനുവരി 27നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ ലക്ഷ്മി (75), മകൻ സുധാകരൻ (56) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമര യാണ്(57) ഈ കൊലപാതകങ്ങൾ നടത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ സുധാകരനെയും അമ്മയെയും ആക്രമിച്ചത്.
പത്തനംതിട്ടയിൽ 2023ലെ പ്രകൃതി ദുരന്തത്തിനിരയായ 143പേർക്ക് 58.45ലക്ഷം രൂപ അനുവദിച്ചു,ജില്ലാകളക്ടർ വഴിയായിരിക്കും വിതരണം.ഇതിനൊപ്പം കഴിഞ്ഞ വർഷം മെയ് 18മുതൽ 31വരെ മഴയും കാറ്റും മുന്നറിയിപ്പ് മൂലം കടലിലിറങ്ങാനാകാതെ പോയ 1,72,160 മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി 48.20കോടി രൂപയും കട്ടപ്പനയിൽ മാലിന്യ ടാങ്ക് നന്നാക്കുന്നതിനിടയിൽ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം,മൈക്കിൾ,സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും നൽകും. ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പടുയെത്ത 20 കർഷകർക്ക് മാർജിൻ മണി നൽകാനായി 21.93 ലക്ഷം രൂപ അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |