
തിരുവനന്തപുരം:പൊലീസിലെ നിലവിലെ റിസർവ്വ് സബ് ഇൻസ്പെക്ടർ തസ്തിക അപ്ഗ്രേഡ് ചെയ്ത് 20പുതിയ ഒഴിവുകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആംഡ് റിസർവ് ക്യാമ്പിന്റെ പ്രവർത്തന മേൽനോട്ടത്തിന് ഉയർന്ന തസ്തിക അനിവാര്യമായതിനാലാണീ തീരുമാനം.
കൂടാതെ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ സ്രാങ്ക്, ബോട്ട് ഡ്രൈവർ, ലാസ്‌കർ, ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, സ്‌പെഷ്യൽ മറൈൻ ഹോംഗാർഡ് എന്നീ തസ്തികകൾക്ക് വേതനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ലെ ജീവനക്കാർക്ക് 2019ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്ക്കരണം അനുവദിക്കാനും,സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിൽ 1012 താൽക്കാലിക തസ്തികകളിലുള്ളവരുടെ സേവനം ഇൗ വർഷം ജൂൺ 30വരെ നീട്ടി നൽകാനും 400ഒാളം ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 1 ജീവനക്കാർക്ക് പബ്ലിക്ക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |