
വാഷിംഗ്ടൺ: ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണി ആവർത്തിച്ച് യു.എസ്. ഗ്രീൻലൻഡിനെ സ്വന്തമാക്കുന്നത് യു.എസിന്റെ ദേശീയ സുരക്ഷാ മുൻഗണനയിൽപ്പെടുന്നതാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ലക്ഷ്യം നേടാൻ സൈന്യത്തെ ഉപയോഗിക്കുന്നത് അടക്കം മാർഗ്ഗങ്ങൾ പരിഗണനയിലുണ്ടെന്നും വ്യക്തമാക്കി. ആർട്ടിക് മേഖലയിൽ റഷ്യൻ, ചൈനീസ് സാന്നിദ്ധ്യം തടയാനാണ് യു.എസ് ഗ്രീൻലൻഡിലൂടെ ലക്ഷ്യമിടുന്നത്. അതേ സമയം, ഗ്രീൻലൻഡ് വില്പനയ്ക്ക് വച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൻ പറഞ്ഞു. 300ഓളം വർഷമായി ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ് ഗ്രീൻലൻഡുള്ളത്. ഗ്രീൻലൻഡ് അവിടുത്തെ ജനങ്ങളുടേതാണെന്നും ഡാനിഷ് പരമാധികാരത്തെ ബഹുമാനിക്കണമെന്നും ഫ്രാൻസ്, ജർമ്മനി, യു.കെ, കാനഡ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |