ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് രണ്ടാമത് ശിവഗിരി തീർത്ഥാടന കപ്പിനു വേണ്ടിയുളള ദേശീയ, അന്തർദേശീയ കായിക മത്സരങ്ങൾ ഡിസംബർ 1 മുതൽ 20 വരെ തിയതികളിൽ നടക്കും. .
ഇതു സംബന്ധിച്ച ആലോചനായോഗം ശിവഗിരിയിിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി.അനിൽകുമാർ, ഇന്ത്യൻ വോളിബാൾ കോച്ച് എസ്.റ്റി.ഹരിലാൽ, മുൻ ഇന്ത്യൻ അത് ലറ്റിക് കോച്ച് ശശാങ്കൻ, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സത്യപാൽ, ഡോ.ഉമേഷ്, ഗിരീഷ്, ജീനിയസ് രാജ്, തീർത്ഥാടന മീഡിയ കമ്മിറ്റി ചെയർമാൻ സ്വാമി ശാരദാനന്ദ എന്നിവർ സംസാരിച്ചു. വോളിബാൾ, ഫുട്ബാൾ, കബഡി, മാരത്തോൺ, ബാറ്റ്മിന്റൺ, ചെസ്സ് എന്നീ ആറ് ഇനങ്ങളിലാണ് മത്സരം. ഇതിനു പുറമെ വനിത വോളിബാൾ, ബാറ്റ്മിന്റൺ മത്സരങ്ങളും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |