SignIn
Kerala Kaumudi Online
Saturday, 10 January 2026 12.46 AM IST

യുവജനങ്ങൾക്ക് 12000 രൂപ സർക്കാർ നൽകും,​ ഇപ്പോൾ അപേക്ഷിക്കാം,​ നിബന്ധനകൾ ഇവയാണ്

Increase Font Size Decrease Font Size Print Page
kerala

തിരുവനന്തപുരം: യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സഹായധനം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നൈപുണ്യ പരിശീലനം നടത്തുന്നവർക്കും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്കാണ് അപേക്ഷിക്കാൻ അവസരം. യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരുടെ പഠനോത്സാഹം നിലനിറുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാദ്ധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 18-30 വയസുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം,​

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല. നൈപുണ്യ വികസന പരീശീലനത്തിൽ പങ്കെടുക്കുന്നവരോ യു.പി.എസ്,​സി,​ കേരള പി.എസ്.സി,​ സർവീസ് സെലക്ഷൻ ബോർഡ്,​ കര,​നാവിക,​ വ്യോമസേന,​ ബാങ്ക്,​ റെയിൽവേ,​ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയ നടക്കുന്ന മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് ആണ് പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക.

ഒരു വ്യക്തിക്ക് ഒരുതവണ പരമാവധി ആകെ 12 മാസത്തേക്കുമാത്രമേ ഈ സ്‌കോളർഷിപ് ലഭിക്കൂ. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും ക്ഷേമപെൻഷനുകൾ, വിവിധതരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല. കേന്ദ്രസംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളർഷിപ് ലഭിക്കുന്നവരെയും പരിഗണിക്കില്ല.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ധനസഹായം ആവശ്യമുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്‌
eemployment.kerala.gov.in, ഫോൺ: 04868 272262.

TAGS: CAREER, KERALA, KERALA GOVT, CONNECT TO WORK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.