
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മാത്യു കുഴല്‍നാടന്‍. മൂവാറ്റുപ്പുഴയില്‍ നിന്ന് കോതമംഗലത്തേക്ക് മാത്യു കുഴല്‍നാടന്‍ മാറുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ഇത്തവണയും മൂവാറ്റുപുഴയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റു കാര്യങ്ങള്‍ മുന്നണി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യ്ക്തമാക്കി.
കോതമംഗലം സീറ്റില്‍ വിജയം നേടണമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഗ്രഹമുണ്ട്. അത് ന്യായവുമാണ്. കഴിഞ്ഞ രണ്ടുതവണയും അവിടെ എല്‍.ഡി.എഫ് ജയിച്ചതിന്റെ പ്രയാസവും അവര്‍ക്കുണ്ട്. ആ സാഹചര്യത്തില്‍ ആരെങ്കിലും പറഞ്ഞ അഭിപ്രായമാകും താന്‍ കോതമംഗലത്ത് മത്സരിക്കും എന്നതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഡിവൈഎഫ്‌ഐ നേതാവ് ആന്റണി ജോണ്‍ ആണ് കോതമംഗലത്ത് നിന്ന് വിജയിച്ചത്.
2016ല്‍ എല്‍ഡിഎഫ് വിജയിച്ച മൂവാറ്റുപുഴ മണ്ഡലം 2021ല്‍ മാത്യു കുഴല്‍നാടനിലൂടെയാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. സിപിഐയുടെ എല്‍ദോ എബ്രഹാമിനെ 5468 വോട്ടുകള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ പരാജയപ്പെടുത്തിയത്. മാത്യുവിന് തന്നെ ഇത്തവണയും സീറ്റ് ലഭിക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം കോതമംഗലം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ കോതമംഗലം തിരിച്ചുപിടിക്കാനാകുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |