വളാഞ്ചേരി: അദ്ധ്യാപകന്റെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് ഡി.ആർ.ജി പരിശീലന കേന്ദ്രത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച യുവ അദ്ധ്യാപകനെതിരെ ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ ഭീഷണികൈയേറ്റത്തിനെതിരെ കെ.എസ്. ടി. യു കുറ്റിപ്പുറം ഉപജില്ലാ സമിതി വളാഞ്ചേരി ടൗണിൽ പ്രതിഷേധ
സംഗമം നടത്തി. കെ.എസ്. ടി യു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി. സാജിദ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ഫൈസൽ കൊടുമുടി അദ്ധ്യക്ഷത വഹിച്ചു. എ.പി. സാബിർ ആമുഖം ഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |