
തൃക്കരിപ്പൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് നടക്കാവ് പി.മാണിക്കുഞ്ഞി നഗറിൽ തുടങ്ങും. രാവിലെ 10ന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.സൈനബ ഉദ്ഘാടനംചെയ്യും. 269 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ബസ്‌സ്റ്റാൻഡ് മുതൽ നടക്കാവ് വരെ വിളംബര ജാഥ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സുമതി, സംസ്ഥാന കമ്മിറ്റി അംഗം പി.ബേബി, ടി.കെ.ചന്ദ്രമ്മ, പി.പി.പ്രസന്നകുമാരി, പി.കെ.ലക്ഷ്മി, ഇ.കെ.മല്ലിക, ടി.ശ്യാമള, കെ.വി.കാർത്യായനി എന്നിവർ സംസാരിച്ചു. വെള്ളി വൈകീട്ട് ആറിന് നടക്കാവിൽ സാംസ്കാരിക സദസ്സും കലാപരിപാടികളും നടക്കും. സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന ട്രഷറർ ഇ. പത്മാവതി എന്നിവർ പങ്കെടുക്കും. സമ്മേളനം നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |