കോട്ടയം: ബാലസാഹിത്യ കൃതിക്കുള്ള 13ാമത് പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് മോഹൻദാസ് തകിടിയുടെ പ്രിയപ്പെട്ട യോ എന്ന കൃതിക്ക് ലഭിച്ചു. 11ന് വൈകുന്നേരം 4ന് കോട്ടയം പബ്ലിക് ലൈബ്രറി മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പാലാ കെ.എം മാത്യു ജന്മദിന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണവും അവാർഡ് സമർപ്പണവും നടത്തും. കേരളാ ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സുരേഷ് കുറുപ്പ്, കെ.സി ജോസഫ്, അഡ്വ.വി.ബി ബിനു, ഏബ്രഹാം ഇട്ടിച്ചെറിയ, സുകുമാരൻ മൂലേക്കാട്, കുര്യൻ ജോയി, സോമു മാത്യു, ഡോ.ലാലി യൂജിൻ എന്നിവർ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവർത്തനത്തിന് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് സുകുമാരൻ മൂലേക്കാടിന് നൽകും. അവാർഡ് പുസ്തകം ജൂറി ചെയർമാൻ ബാബു കുഴിമറ്റം പരിചയപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |