
കാഞ്ഞങ്ങാട്:കേരള പ്രദേശ് പ്രവാസി കാസർകോട് ജില്ലാ കമ്മിറ്റി ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിന പരിപാടി ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി എം.അസിനാർ മുഖ്യപ്രഭാഷണം നടത്തി.ഡി.സി സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, ഉദുമ ബ്ലോക്ക് പ്രസിഡന്റ് കെ.വി.ഭക്തവത്സലൻ , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ , എ.വാസുദേവൻ നായർ , ജോർജ് അലക്‌സാണ്ടർ , കണ്ണൻ കരുവാക്കോട്, രാജൻ തെക്കേക്കര, ഫിറോസ് കാഞ്ഞങ്ങാട് പ്രസംഗിച്ചു.ചെറുവത്തൂർ കടാംങ്കോട് 15ാം വാർഡ് അംഗം കരുണാകരൻ മുട്ടത്ത് , ഈസ്റ്റ് എളേരി 17ാം വാർഡ് മെമ്പർ അയൂബ്, നിലേശ്വരം രണ്ടാം വാർഡ് മെമ്പർ വിനോദ് കുമാർ എന്നിവർ പ്രവാസി അംഗങ്ങളെ ആദരിച്ചു. മനോജ് ഉപ്പിലിക്കൈ സ്വാഗതവും രാജൻ തെക്കേക്കര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |