
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ വാർഡ് തല അസംബ്ലി നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി പീ.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ശോഭ കെ. മാത്യൂ, കൗൺസിലർമാരായ അജിൻ വർഗീസ്, അമ്മിണി ,എം.ജെ രവി, എ. ഗോകുലേന്ദ്രൻ, മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, അജു വർഗീസ്, റോയി വർഗീസ്, സജിതാ നാസർ, റോയി വി. ജോൺ, ലിജിൻ സൈമൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |