
കൊടുങ്ങല്ലൂർ: ജില്ലയിൽ ആദ്യത്തെ ഐ.എച്ച്.കെ സമഗ്രം സൗജന്യ ഹോമിയോപ്പതി മെഗാ മെഡിക്കൽ ക്യാമ്പ് 11 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടക്കും. തണ്ടാംകുളത്തെ ചെറുവുള്ളിൽ ക്ഷേത്ര ഹാളിൽ വി. ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദ ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരള ( ഐ)എച്ച്.കെ) കൊടുങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുവുള്ളിൽ ക്ഷേത്ര കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പിൽ സൗജന്യ ഹോമിയോപ്പതി ചികിത്സയും മൂന്ന് സൗജന്യ ഫോളോഅപ്പ് ചികിത്സകളും ലഭ്യമാകും. വിദഗ്ധ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. സൗജന്യ രക്ത പരിശോധനയും പ്രമേഹ പരിശോധനയും നടത്തും. രജിസ്‌ട്രേഷന് 7025900272, 7902307038.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |