
തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും ലാലൂർ സമരനായകനുമായ ടി.കെ. വാസുവിനെ സമര ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ആദരിക്കും. നാളെ മൂന്നിന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങ് സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ, മേയർ ഡോ. നിജി ജസ്റ്റിൻ, എൻ.എ.പി.എ ദേശീയ കൺവീനർ മീര സംഘമിത്ര, പി.ബാലചന്ദ്രൻ എം.എൽ.എ,ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കെ.രാധാകൃഷ്ണൻ,കെ.വേണു, ഗ്രോ വാസു, എം.ഗീതാനന്ദൻ, ഡോ.വി.കെ.അബ്ദുൾ അസീസ്, ഡോ.എം.ആർ.ഗോവിന്ദൻ, എം.എൻ.രാവുണ്ണി, കെ.അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും. ടി.കെ. വാസുവിന്റെ ജീവിതത്തെ കേന്ദ്രീകരിച്ച വീഡിയോ പ്രദർശനവും നിലപാട് പുസ്തകത്തിന്റെ കവർ പ്രകാശനവും നടക്കുമെന്നു പൂനം റഹിം,ശരത്ത് ചേലൂർ, ഐ. ഗോപിനാഥ്, അഡ്വ.രഘുനാഥ് കഴുങ്കിൽ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |