
തൃശൂർ: ജെ.സി.ഐ ട്രിച്ചൂർ ഭാരവാഹികളുടെ സ്ഥാനാരോഹണം 12ന് വൈകീട്ട് 6.30ന് ഹോട്ടൽ അശോക ഇന്നിൽ നടക്കും. പ്രജിത അജിത്ത് (പ്രസിഡന്റ്്), മീര ആന്റോ( സെക്രട്ടറി), എ.ആർ. രാഹുൽ(ട്രഷർ) എന്നിവരുടെ സത്യപ്രതിജ്ഞയാണ് നടക്കുന്നത്. 58 വർഷത്തിനുശേഷമാണ് വനിതാ പ്രസിഡന്റ് സ്ഥാനമേൽക്കുന്നത്. മേയർ ഡോ. നിജി ജസ്റ്റിൻ, ജയ്‌സൺ അറയ്ക്കൽ, ജോൺ പോൾ എന്നിവർ പങ്കെടുക്കും. ലീഡർഷിപ്പ്, ബിസിനസ്, സെൽഫ് ഡെവലപ്‌മെന്റ് പ്രോഗ്രാം,കമ്മ്യൂണിറ്റി ബെനിഫിറ്റിംഗ് പ്രോജക്ട് എന്നിവ ഈ വർഷം നടപ്പാക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. പ്രജിത അജിത്ത്, മീര ആന്റോ, എ.ആർ. രാഹുൽ, ബിജോയ് റാഫേൽ, ഡോ. ജിനി അലക്‌സ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |