തിരുവനന്തപുരം: രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ തന്ത്രി ഡോക്ടർമാരോട് പറഞ്ഞു. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കി. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി ആശുപത്രിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടു സ്വാമി ശരണം എന്നായിരുന്നു മറുപടി. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |