കൊല്ലം: ലെൻസ്ഫെഡ് 14ാം ജില്ലാ സമ്മേളനം ഇന്ന് കൊല്ലത്ത് എസ്.എൻഡി.പി യോഗം കേന്ദ്രകാര്യാലയം ഹാളിൽ നടക്കും. രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പതാക ഉയർത്തും. 10ന് പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. സുജിത്ത് വിജയൻപിള്ള എം.എൽ.എ, മേയർ എ.കെ.ഹഫീസ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ടി.ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് ജോൺ ലൂയിസ്, ജോ. സെക്രട്ടറി ബിനു സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി എസ്.ബി.ബിനു, ട്രഷറർ വി.ബിനുലാൽ എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം ഉച്ചയ്ക്ക് 2.30ന് ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |