
കുന്നത്തുകാൽ: അരുവിപ്പുറം മഠത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കായി അഭിനന്ദന സദസ് സംഘടിപ്പിച്ചു.അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ അദ്ധ്യക്ഷതയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്യു.ആർ.ഹീബ,വൈസ് ചെയർമാൻ കെ.കെ.ഷിബു,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല,വൈസ് പ്രസിഡന്റ് ബിനിൽ മണലുവിള,കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് അംബിക,സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ,ഡി.സി.സി സെക്രട്ടറി എം.എസ്.അനിൽ,ബി.ജെ.പി സൗത്ത് ജില്ലാ സെക്രട്ടറി ആർ.സജിത്ത് എന്നിവർ പങ്കെടുത്തു.ജനപ്രതിനിധികൾക്ക് അരുവിപ്പുറം മഠത്തിന്റെ സ്നേഹാദരവ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |