SignIn
Kerala Kaumudi Online
Friday, 24 April 2026 9.56 PM IST

സത്രത്തിൽ വിരിവെക്കുന്നവർക്ക് രാത്രി ചികിൽസ അന്യം

Increase Font Size Decrease Font Size Print Page
sathram
സത്രത്തിൽ നിന്നും സീതകുളം പുല്ല് മേട് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ

പീരുമേട്: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ സത്രം ഇടത്താവളത്തിൽ ആയിരക്കണക്കിന്
ശബരിമല തീർത്ഥാടകരാണ് രാത്രിയിൽ എത്തുന്നത്. ഇവർക്ക് രാത്രിയിൽ രോഗം പിടിപെട്ടാൽ ചികിത്സിക്കാൻ മാർഗ്ഗമില്ല. 14 കലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തലോ സ്വകാര്യ ആശുപത്രിയലോ ആണ് തീർത്ഥാടകർ അഭയം പ്രാപിക്കുന്നത്. രാത്രിയിലും അവിടെ ഡോക്ടർമാർ ഉണ്ടാകണമെന്നില്ല. വിവിധ പ്രദേശങ്ങളിൽനിന്ന് ശബരിമല തീർത്ഥാടകർ തലേദിവസം നേരത്തെ വന്ന് ഇവിടെ വിരി വെക്കുന്നു. ശബരിമല തീർത്ഥാടകരാണ് സത്രത്തിൽ രാത്രിയിലെത്തി വിരിവെക്കുന്നത്. രാവിലെ 7 മുതലാണ് ഇവിടെനിന്ന് പുറപ്പെടുന്നത്. അതിനുവേണ്ടിയാണ് തീർത്ഥാടകർ
തലേദിവസം രാത്രിയിൽ തന്നെ ഇവിടെ വിരിവെക്കുന്നത്.
നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചതോടെ സത്രം കാനനപാത വഴിയുള്ള തീർത്ഥാടകരുടെ എണ്ണം കൂടിയിട്ടുണ്ട്. രാവിലെ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്നതിന് വെർച്ചൽ ക്യൂ. പൊലീസിന്റെ പാസ് എടുക്കാനായി തീർത്ഥാടകർ നേരത്തെ തന്നെ എത്തും. ദേവസ്വം ബോർഡിന്റെയും വ്യക്തികളുടെയും വിരിപ്പന്തലിലാണ്തീർത്ഥാടകർ താമസിക്കുന്നത്.

=സത്രത്തിൽ രാവിലെ മുതൽ വൈകുന്നേരം 5 വരെ ഡോക്ടറും സ്റ്റാഫ് നഴ്സും ആംബുലൻസും ഒക്കെയായി മെഡിക്കൽ സംഘത്തിന്റെസേവനം പകൽ സമയങ്ങളിൽലഭ്യമാണ്. എന്നാൽ ഈ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭിക്കുന്ന തരത്തിൽ ഒന്നിൽ കൂടുതൽ ആംബുലൻസ് ഏർപ്പെടുത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആകും.

=ഈ തീർത്ഥാടന കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടനത്തിന് എത്തിയമൂന്ന് തീർത്ഥാടകർ സത്രം ,സീത കുളം ഭാഗത്ത് വച്ച് ഹൃദയാഘാതത്തിൽ മരിച്ചു. തൊട്ടടുത്തുള്ള മെഡിക്കൽ സംഘം പരിശോധന നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.