
കേരളത്തിലെ പല സ്ഥലങ്ങളിലും ഇന്ന് വിഷപാമ്പുകളെ വീട്ട് പരിസരത്ത് ധാരാളമായി കാണാന്‍ കഴിയും. പലപ്പോഴും വീട്ടിനുള്ളില്‍പ്പോലും ഇവയുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. ചൂട്കാലമാകുമ്പോള്‍ തണുപ്പ് തേടിയാണ് ഇവ മാളങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത്. ഇര തേടിയും വീടുകള്‍ക്കുള്ളിലേക്ക് കയറാറുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടേക്ക് പാമ്പുകള്‍ എത്തും. സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ഇവ സ്വസ്ഥമായി ഇരിക്കുകയും ചെയ്യും.
വൃത്തിയാക്കാത്ത പറമ്പുകളിലും പാമ്പുകളുടെ സാന്നിദ്ധ്യം കൂടുതലായിരിക്കും. പാമ്പുകള്‍ ഒരു സ്ഥലം കണ്ടെത്തിയാല്‍ പിന്നെ എളുപ്പത്തില്‍ ആ പരിസരം വിട്ട് പോകില്ല. അതുകൊണ്ട് തന്നെ പറമ്പുകളില്‍ ഇവ മുട്ടയിടാനുള്ള സാദ്ധ്യതയുമുണ്ട്. അത്തരത്തില്‍ കിട്ടുന്ന മുട്ടകള്‍ പക്ഷികളുടേതാണെന്ന് തെറ്റിദ്ധരിച്ച് മനുഷ്യര്‍ എടുക്കാറുമുണ്ട്. മുട്ടയെടുക്കുന്നത് പാമ്പിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ആക്രമിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
എന്നാല്‍ പാമ്പിന്റെ മുട്ടകള്‍ എവിടെയാണ് കൂടുതലായും കാണാന്‍ കഴിയുക, ഇവയെ എങ്ങനെ തിരിച്ചറിയാം എന്നീ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ അപകടം ഒഴിവാക്കാം. പക്ഷികളുടെ മുട്ടകളില്‍ നിന്ന് വ്യത്യസ്തമായി പാമ്പിന്റെ മുട്ടകളുടെ തോട് സോഫ്റ്റ് ആയിരിക്കും. മാത്രവുമല്ല ഇവയുടെ തോടുകള്‍ റബ്ബര്‍ പോലെ വഴക്കമുള്ളതുമായിരിക്കും. മുട്ടയില്‍ ചെറുതായി ഒന്ന് അമര്‍ത്തിയാല്‍ റബ്ബര്‍ പോലെ അമര്‍ന്ന് പോയതിന് ശേഷം പഴയ രൂപത്തിലേക്ക് തിരികെ വരുന്നത് കാണാന്‍ കഴിയും.
വഴക്കമുള്ളതുകൊണ്ട് തന്നെയാണ് പക്ഷികളുടെ മുട്ടകള്‍ പോലെ പെട്ടെന്ന് പൊട്ടിപ്പോകാതെ പാമ്പിന്റെ മുട്ടകള്‍ നിലനില്‍ക്കുന്നത്. ഇതുതന്നെയാണ് ഇവയുടെ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും കാരണം. പുറം ഭാഗത്തിന് തിളക്കമില്ലാതെ മങ്ങിയ നിറത്തിലാകും ഇവ കാണപ്പെടുക. തിളക്കം ക്രമേണ കുറഞ്ഞ് വരുന്നതാണ് പാമ്പുകളുടെ മുട്ടകളുടെ പ്രത്യേകത. അതുകൊണ്ട് തന്നെ മുട്ടയിട്ട ആദ്യ ദിവസങ്ങളില്‍ ഇവയുടെ നിറം സാധാരണയിലും കൂടുതല്‍ തിളക്കമുള്ളതായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |