നിർമ്മാണ സാമഗ്രികൾക്ക് നൽകാനുള്ളത് 20 കോടി
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിലെ കൂലി കുടിശ്ശിക 70 കോടി പിന്നിട്ടു. കഴിഞ്ഞ ഒക്ടോബർ 20ന് ശേഷം തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ടില്ല. നിർമ്മാണ സാമഗ്രികൾ വാങ്ങിയതിന് 20 കോടി നൽകാനുണ്ട്.
ജില്ലയ്ക്ക് 52.85 ലക്ഷം തൊഴിൽ ദിനങ്ങൾ മാത്രമാണ് ഈ സാമ്പത്തിക വർഷം ആദ്യം അനുവദിച്ചത്. ഒക്ടോബർ 20 ഓടെ ഇത്രയും തൊഴിൽ ദിനം പൂർത്തിയാക്കി. തൊഴിൽ ദിനങ്ങൾ ഉയർത്തി നൽകുമെന്ന പ്രതീക്ഷയിൽ പദ്ധതി അംഗങ്ങൾക്ക് വീണ്ടും ജോലി നൽകി. ഒരാഴ്ച മുൻപ് ജില്ലയുടെ തൊഴിൽ ദിനങ്ങൾ 98 ലക്ഷമാക്കിയെങ്കിലും കൂലി അനുവദിച്ചില്ല. സംസ്ഥാന മിഷനിൽ നിന്ന് ബിൽ നൽകിയെങ്കിലും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഇതുവരെ പണം അനുവദിച്ചിട്ടില്ല.
മൂന്ന് മാസമായി വരുമാനമില്ലാത്തതിനാൽ തൊഴിലാളികളിൽ വലിയൊരു വിഭാഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജില്ലയിൽ ഇതുവരെ 69.48 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകാനായി. 14,503 പേർക്ക് നൂറ് തൊഴിൽ ദിനങ്ങൾ ലഭിച്ചു.
തൊഴിൽ ദിനം ഉയരില്ല
മുൻ വർഷങ്ങളിൽ അനുവദിക്കുന്നതിനെക്കാൾ തൊഴിൽ ദിനങ്ങൾ അടുത്ത വർഷം ജില്ലയിൽ നൽകുമായിരുന്നു. തൊട്ടടുത്ത സാമ്പത്തിക വർഷം അനുവദിക്കുന്ന പണത്തിൽ നിന്ന് ഈ കൂലി വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയുടെ രൂപം അടുത്ത സാമ്പത്തികവർഷം മുതൽ മാറുന്നതിൽ അനുവദിച്ച 98 ലക്ഷം തൊഴിൽ ദിനങ്ങളിൽ അധികം ഇത്തവണ നൽകില്ല.
നിലവിലെ ദിവസ വേതനം ₹ 369
വർഷം, അനുവദിച്ച തൊഴിൽ ദിനങ്ങൾ, നൽകിയത്
2021-22- 95.5 ലക്ഷം, 95.5 ലക്ഷം
2022-23- 93.9 ലക്ഷം,93.9 ലക്ഷം
2023-24- 105.1 ലക്ഷം, 105.1 ലക്ഷം
2024-25- 60.09 ലക്ഷം, 98 ലക്ഷം
2025- 26, 98 ലക്ഷം, 69.48 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |