കാഞ്ഞിരപ്പള്ളി:ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം ആരംഭിക്കുന്നതിന് മുൻപ് റേഷൻ കടകൾവഴി കൂടുതൽ പച്ചരിയെത്തിക്കണമെന്ന് ആവശ്യം. നോമ്പുകാലത്ത് കൂടുതൽ പച്ചരി ആവശ്യമായിരിക്കെ അമിത വില നൽകി സ്വകാര്യ കച്ചവടക്കാരിൽ നിന്നു വാങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ.റേഷൻ കടകളിലൂടെ ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ കൂടുതൽ പച്ചരി അലോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വികസന കാഞ്ഞിരപ്പള്ളി സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിൽ സിവിൽ സപ്ലെസ് വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ സപ്ലെ ഓഫീസർ എന്നിവർക്ക് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |