
പൊൻകുന്നം :വിവിധ വെല്ലുവിളികൾ നേരിടുന്ന ദിവ്യാംഗ സോദരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമയുടെ
ദിവ്യാംഗ മിത്രം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് തല ഉദ്ഘാടനം സംസ്ഥാന ദൃഷ്ടി പ്രകോഷ്ട് പ്രമുഖ് ബി. ഗോപാലകൃഷ്ണൻ ബി.ജെ.പി ജില്ലാ സെക്രട്ടറി ജി. ഹരിലാലിനെ പദ്ധതിയിൽ അംഗമാക്കി നിർവഹിച്ചു. യോഗത്തിൽ ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മെമ്പർമാരെ ആദരിച്ചു.
സക്ഷമ താലൂക്ക് അദ്ധ്യക്ഷൻ ബിജു പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, ട്രഷറർ മനോജ്, താലൂക്ക് സെക്രട്ടറി സിബി, ജില്ലാ മഹിളാ പ്രമുഖ് ഹർഷാ ജി നായർ, ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |