
പള്ളുരുത്തി:കെ.ജെ മാക്സി എം.എൽ.എയുടെ 2023 - 24 വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കൊച്ചിൻ കോർപ്പറേഷൻ എഴുപതാം ഡിവിഷനിലെ മാനാശേരി ക്ലീൻ സ്ട്രീറ്റ് ഈസ്റ്റ് എൻഡ് റോഡിന്റെ ഉദ്ഘാടനവും 2025 - 26 ആസ്തി വികസന പദ്ധതി പ്രകാരം മാനാശേരി പി.ആർ.എ.എം റോഡിന്റെ നിർമ്മാണോദ്ഘാടനവും കെ .ജെ മാക്സി എം.എൽ.എ നിർവഹിച്ചു. മുൻ കൗൺസിലർ കെ. പി ആന്റണി അദ്ധ്യക്ഷത വഹിച്ചു. പി. വി ഉത്തമൻ, പി.എ ഡേവിഡ്, കെ. പി അലക്സാണ്ടർ, വി. ആർ ജോർജ്, ടി. ജെ സീസർ, കെ .എ ബെഞ്ചമിൻ, കെ. ജെ ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |