SignIn
Kerala Kaumudi Online
Wednesday, 14 January 2026 5.33 AM IST

ഇനി പൂക്കും താളം, ഭാവം, വർണം...

Increase Font Size Decrease Font Size Print Page
ph

തൃശൂർ : പൂക്കൾ, 25 തരം പൂക്കൾ... അവിടെയെല്ലാം നാനാതരത്തിലുള്ള കലകൾ പൂക്കും. നിറമാർന്ന ഉടയാടകൾ ചിട്ടയോടെ ചലിക്കും. അനേകം കണ്ഠങ്ങളിൽ രാഗങ്ങൾ വിടരും. താളങ്ങൾ, തന്ത്രികളിൽ ഈണങ്ങൾ, ഭാവങ്ങൾ, ചിരികൾ, ആവേശത്തിന്റെ ആർപ്പോ ഈറോ വിളികൾ... അഞ്ച് ദിനങ്ങളിലേക്ക് പൂരനഗരി കാത്തുവച്ചിരിക്കുന്നത് ഇവയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവം പൂക്കളുടെ പേരിട്ട വേദികളിൽ ഇനി തളിർക്കും, വളരും, വസന്തം വിരിക്കും. തനത് കലാരൂപങ്ങളും വാദ്യതാളലയങ്ങളും ഗോത്രകലാരൂപങ്ങളും സമന്വയിക്കുമ്പോൾ അത് കാഴ്ചയ്ക്കും കേൾവിക്കും നവ്യാനുഭവമാകും.
ഇന്ന് രാവിലെ ഒന്നാം വേദിയിൽ കലോത്സവത്തിന്റെ പതാക കിഴക്കേ ഗോപുര നടയിൽ ഉയരും. പൂരം പ്രദർശന നഗരിയിലെ പ്രധാനവേദിയാണ് മുഖ്യആകർഷണം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മോഹിനിയാട്ടത്തോടെ വേദികൾ ഉണരും. ഈ സമയം തേക്കിൻകാട് മൈതാനിയിലെ മറ്റ് രണ്ട് വേദികളിലടക്കം 24 വേദികളും പ്രതിഭകളുടെ കലാപ്രകടനത്തിന് സാക്ഷിയാകും. ഒന്നാം വേദിയിൽ പിന്നാലെ കലാപ്രേമികളെ ആകർഷിക്കുന്ന സംഘനൃത്തം അരങ്ങേറും. സി.എം.എസ് സ്‌കൂളിന് എതിർവശത്തുള്ള വേദിയിലാണ് ഭരതനാട്യം അരങ്ങേറുക. തേക്കിൻകാട്ടിൽ ബാനർജി ക്ലബ്ബിന് എതിർവശത്തുള്ള നീലക്കുറിഞ്ഞിയിൽ ഗോത്രകലാരൂപമായ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ പണിയനൃത്തം നടക്കും. ടൗൺ ഹാളിൽ മിമിക്രി, സേക്രട്ട് ഹാർട്ടിൽ പഞ്ചവാദ്യം ഹോളി ഫാമിലിയിൽ കേരള നടനം സാഹിത്യ അക്കാഡമി ഹാളിൽ ഓട്ടൻതുള്ളലും അരങ്ങേറും. മൂന്നു ദിവസങ്ങളിലായി 15000 ത്തോളം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദഘാടനം ചെയ്യും.


കാർമേഘം പടരുമോ...?

ഇന്നലെ വൈകിട്ട് പെയ്ത ചാറ്റൽ മഴ ആശങ്കയായി. ഇന്നലെ കൊടുങ്ങല്ലൂരടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. മഴ രസം കൊല്ലിയാകുമോയെന്നതാണ് സംഘാടകരുടെ ഭയം

കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ

കലോത്സവം തണ്ണീർ കൂജകളിലെ തണുത്ത വെള്ളം കുടിച്ച് കുളിർമയോടെ അസ്വദിക്കാം. പ്രകൃതിയോട് ഇണങ്ങിയ മൺ പാത്രങ്ങൾ കൂടി കുടിവെള്ളത്തിനായി ഉപയോഗിക്കുയെന്ന ലക്ഷ്യത്തോടെ ഇത്തവണയും മൺകൂജയിലാണ് കുടിവെള്ളം നൽകുന്നത്. വർഷങ്ങൾക്ക് മുമ്പ് കലോത്സവ വേദികളിൽ തണ്ണീർകൂജ എന്ന പദ്ധതിയിലൂടെ ആരംഭിച്ച കുടിവെള്ള വിതരണം ഇത്തവണ തൃശൂരിലെ വേദികളിലും തുടരുകയാണ്. കലോത്സവത്തിന് ഉപയോഗിക്കുന്ന തണ്ണീർ കൂജമന്ത്രി ശിവൻകുട്ടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.എസ്.സുമ, വിനോദ് മേച്ചേരി, സായൂജ് ശ്രീമംഗലം, റഫീഖ് മായനാട്, രൂപേഷ്, കെ.വി.പ്രവീൺ , അഷറഫ് എന്നിവർ ചേർന്ന് കൈമാറി.

ഉ​ത്സ​വ​പ്ര​തീ​തി​യി​ൽ​ ​ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ​സ്വീ​ക​ര​ണം

തൃ​ശൂ​ർ​:​ ​ക​ലോ​ത്സ​വ​ത്തി​ന് ​എ​ത്തു​ന്ന​ ​ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ​ഉ​ത്സ​വ​പ്ര​തീ​തി​യി​ൽ​ ​സ്വീ​ക​ര​ണം.​ ​രാ​വി​ലെ​ 10.40​ഓ​ടെ​ ​ആ​ദ്യ​മെ​ത്തി​യ​ത് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നു​ള്ള​ ​സം​ഘ​മാ​ണ്.​ ​ട്രെ​യി​നി​റ​ങ്ങി​യ​തും​ ​പു​ലി​ക​ളി​യും​ ​ചെ​ണ്ട​മേ​ള​വു​മെ​ല്ലാം​ ​ക​ണ്ട​ത്തോ​ടെ​ ​കു​ട്ടി​ക​ൾ​ ​ആ​വേ​ശ​ത്തി​ലാ​യി.​ ​താ​ളം​പി​ടി​ച്ച് ​ര​ണ്ട് ​പു​ലി​ച്ചു​വ​ടു​ക​ൾ​ ​വ​ച്ചും​ ​ആ​ഘോ​ഷ​ത്തോ​ടെ​ ​പു​റ​ത്തേ​ക്കി​റ​ങ്ങി.​ ​കെ.​ടി.​സി.​ടി​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ 22​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​നാ​ല് ​അ​ദ്ധ്യാ​പ​ക​രും​ ​അ​ട​ങ്ങു​ന്ന​ ​ടീ​മി​നെ​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​ശി​വ​ൻ​കു​ട്ടി​യും​ ​കെ.​രാ​ജ​നും​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ച്ചു.
വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കാ​നാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഫ്‌​ളാ​ഗ് ​ഓ​ഫ് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​ർ​വ​ഹി​ച്ചു.​ ​മേ​യ​ർ​ ​ഡോ.​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ.​ഉ​മേ​ഷ്,​ ​റി​സ​പ്ഷ​ൻ​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​എ.​യു.​വൈ​ശാ​ഖ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​ലൂ​ർ​ദ്ദ് ​സെ​ന്റ് ​മേ​രീ​സ് ​സ്‌​കൂ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ക്കോ​മ​ഡേ​ഷ​ൻ​ ​സെ​ന്റ​റി​ലെ​ത്തി​യ​ ​ക​ലാ​പ്ര​തി​ഭ​ക​ളെ​ ​മ​ധു​രം​ ​ന​ൽ​കി​ ​സ്വീ​ക​രി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ​ ​ഒാ​ഫീ​സ് ​ഉ​ദ്ഘാ​ട​നം

ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഓ​ഫീ​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​ർ​വ​ഹി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യ്ക്ക് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സാ​മ​ഗ്രി​ക​ൾ​ ​കൈ​മാ​റി​യാ​ണ് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​ത​യ്യാ​റാ​ക്കി​യ​ ​ബ്രോ​ഷ​റും​ ​മ​ന്ത്രി​ ​പ്ര​കാ​ശി​പ്പി​ച്ചു.​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​തി​ന​യ്യാ​യി​ര​ത്തോ​ളം​ ​വ​രു​ന്ന​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​തി​ന് 14​ ​ജി​ല്ല​ക​ൾ​ക്കു​മാ​യി​ ​ഏ​ഴ് ​മു​റി​ക​ളി​ലാ​യി​ ​കൗ​ണ്ട​റു​ക​ൾ​ ​സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​സി.​ ​സി.​ ​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ​ ​സം​സാ​രി​ച്ചു.

എ​വി​ടെ​ത്തി​രി​ഞ്ഞാ​ലും​ ​'​ക​ലോ​ത്സ​വം​ ​വൈ​ബ് '

തൃ​ശൂ​ർ​:​ ​ക​ല​യും​ ​സം​സ്‌​കാ​ര​വും​ ​ഒ​ന്നി​ക്കു​ന്ന​ ​ശ​ക്ത​ന്റെ​ ​മ​ണ്ണി​ലേ​ക്ക് ​'​സാം​സ്‌​കാ​രി​ക​ ​ഒ​ളി​മ്പി​ക്‌​സ്'​ ​എ​ന്ന് ​അ​ഴീ​ക്കോ​ട് ​മാ​ഷ് ​വി​ശേ​ഷി​പ്പി​ച്ച​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​വീ​ണ്ടും​ ​വി​രു​ന്നെ​ത്തു​ന്നു.​ ​ഉ​ത്സ​വ​ത്തി​ന് ​ഇ​ന്നാ​ണ് ​തി​ര​ശീ​ല​ ​ഉ​യ​രു​ന്ന​തെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​ത​ന്നെ​ ​ന​ഗ​ര​മാ​കെ​ ​ക​ലോ​ത്സ​വം​ ​വൈ​ബി​ലാ​യി.
ക​ലോ​ത്സ​വ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​വേ​ദി​യാ​യ​ ​എ​ക്‌​സി​ബി​ഷ​ൻ​ ​മൈ​താ​ന​ത്ത് ​മാ​ത്ര​മ​ല്ല,​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ലും​ ​ഔ​ട്ട​ർ​ ​റിം​ഗ് ​റോ​ഡി​ലും​ ​ന​ഗ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള​ ​ഇ​ട​വ​ഴി​ക​ളി​ലു​മെ​ല്ലാം​ ​ഉ​ത്സ​വ​പ്ര​തീ​തി.​ ​പൂ​ര​മെ​ത്തും​മു​ൻ​പേ​യു​ള്ള​ ​ഉ​ത്സ​വ​പ്പ​റ​മ്പി​ലെ​ ​ആ​ൾ​ക്കൂ​ട്ടം​ ​പോ​ലെ​ ​തെ​ക്കെ​ ​ഗോ​പു​ര​ന​ട​യ്ക്ക് ​മു​ൻ​പി​ലും​ ​ശ​ക്ത​ന്റെ​ ​പ​ടി​ഞ്ഞാ​റെ​ ​ന​ട​യി​ലും​ ​എ​ല്ലാം​ ​കൊ​ച്ചു​കൊ​ച്ചു​ ​വി​ദ്യാ​ർ​ത്ഥി​ ​കൂ​ട്ട​ങ്ങ​ൾ..!
പ്ര​ധാ​ന​ ​വേ​ദി​ക്ക് ​മു​ൻ​പി​ൽ​ ​സ്റ്റാ​ളു​ക​ളും​ ​സ്റ്റു​ഡി​യോ​യും​ ​ഒ​രു​ക്കു​ന്ന​ ​തി​ര​ക്കി​ലാ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രെ​ങ്കി​ൽ​ ​നേ​ര​ത്തെ​യെ​ത്തി​യ​ ​കു​ട്ടി​ക​ലാ​കാ​ര​ൻ​മാ​രും​ ​അ​ദ്ധ്യാ​പ​ക​രും​ ​ക​ലോ​ത്സ​വ​ ​ന​ഗ​രി​ ​കാ​ണു​ന്ന​ ​തി​ര​ക്കി​ലാ​യി​രു​ന്നു.​ ​വി​ഖ്യാ​ത​മാ​യ​ ​തൃ​ശൂ​ർ​ ​പൂ​രം​ ​കു​ട​മാ​റ്റ​ത്തി​നാ​യി​ ​ക​രി​വീ​ര​ൻ​മാ​ർ​ ​ഇ​റ​ങ്ങി​വ​രു​ന്ന​ ​തെ​ക്കെ​ ​ഗോ​പു​ര​ന​ട​ ​ത​ന്നെ​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.
വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ക​വാ​ട​മാ​യ​ ​പ​ടി​ഞ്ഞാ​റെ​ ​ഗോ​പു​ര​ന​ട​യി​ലും​ ​സെ​ൽ​ഫി​യെ​ടു​ക്കാ​നും​ ​മ​റ്റു​മാ​യി​ ​എ​ത്തു​ന്ന​വ​രേ​റെ.​ ​ടി.​വി​യി​ൽ​ ​മാ​ത്രം​ ​ക​ണ്ട​ ​സ്വ​രാ​ജ് ​റൗ​ണ്ടും​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​ന​വും​ ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​വ​രാ​യി​രു​ന്നു​ ​കു​ട്ടി​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും.​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​മൂ​ന്നു​വേ​ദി​ക​ൾ​ ​തേ​ക്കി​ൻ​കാ​ട് ​ത​ന്നെ​യാ​യ​തും​ ​കു​ട്ടി​ക​ലാ​കാ​ര​ൻ​മാ​ർ​ക്കും​ ​ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കും​ ​ആ​ഹ്ലാ​ദം​ ​പ​ക​രു​ന്നു​ണ്ട്.

പ​ത്താം​ ​ആ​തി​ഥ്യം

വൈ​ലോ​പ്പി​ള്ളി​യും​ ​ക​മ​ല​ ​സു​ര​യ്യ​യും​ ​(​മാ​ധ​വി​ക്കു​ട്ടി​)​ ​കു​ഞ്ഞു​ണ്ണി​മാ​ഷും​ ​ആ​റ്റൂ​രും​ ​അ​മ്മ​ന്നൂ​രും​ ​എ​ല്ലാം​ ​പി​റ​ന്ന​ ​തൃ​ശൂ​ർ​ ​ക​ലോ​ത്സ​വ​ത്തി​ന് ​ആ​തി​ഥ്യ​മ​രു​ളു​ന്ന​ത് ​ഇ​ത് ​പ​ത്താം​ ​ത​വ​ണ.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ 2018​ലാ​യി​രു​ന്നു.​ 1963,​ 1968,​ 1970​ ​(​ഇ​രി​ങ്ങാ​ല​ക്കു​ട​),​ 1978,​ 1993,​ 1986,​ 2004,​ 2012,​ 2018​ ​എ​ന്നീ​ ​വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ​മു​ൻ​പ് ​തൃ​ശൂ​രി​ൽ​ ​ക​ലോ​ത്സ​വം​ ​അ​ര​ങ്ങേ​റി​യ​ത്.

മീ​ഡി​യ​ ​പ​വ​ലി​യ​ൻ​ ​ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​:​ ​മീ​ഡി​യ​ ​പ​വ​ലി​യ​ൻ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഐ.​എം.​വി​ജ​യ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​സു​ധീ​ഷ്,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ,​ ​ഡി.​പി.​ഐ​ ​ഉ​മേ​ഷ്,​ ​മീ​ഡി​യ​ ​ക​ൺ​വീ​ന​ർ​ ​റ​സാ​ഖ്,​ ​പ്ര​സ് ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​എം.​ബി.​ബാ​ബു,​ ​സെ​ക്ര​ട്ട​റി​ ​ര​ഞ്ജി​ത്ത് ​ബാ​ല​ൻ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.