
ശബരിമല: മണ്ഡല മകരവിളക്ക് കാലഘട്ടം ഏറ്റവും ഭംഗിയായും ഫലപ്രദമായും വിജയകരമായും കാലേകൂട്ടി തയ്യാറാക്കിയതനുസരിച്ച് നടന്നതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മകരവിളക്കിന് ശേഷം സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് സുഗമമായി ദർശിക്കാൻ എല്ലാവർക്കും അവസരം കിട്ടി. രണ്ട് ലക്ഷത്തിലധികം തീർത്ഥാടകരാണ് മകരവിളക്ക് ദിവസം സന്നിധാനത്ത് ഉണ്ടായിരുന്നതെന്നാണ് കണക്ക്. പൊലീസ് കർശന സുരക്ഷയാണ് ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |