
തിരുവനന്തപുരം: പ്രേംനസീർ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സിനിമ രംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രേംനസീർ പുരസ്കാരം പ്രിയദർശന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജി. സുരേഷ് കുമാർ. പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. നാളെ വൈകിട്ട് 6ന് ടാഗോറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പ്രിയദർശന് അവാർഡ് നൽകും. മന്ത്രിമാരായ സജി ചെറിയാൻ,കെ.ബി ഗണേശ് കുമാർ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ മുഖ്യാതിഥികളാവും. ഷാജി കൈലാസ്,രഞ്ജിത്ത് രജപുത്ര,മേനക,ജി.സുരേഷ് കുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. സ്വാതി തിരുനാൾ സംഗീത അക്കാഡമിയിലെ സംഗീത് വിജയൻ,ദേവപ്രിയ എം.രാജ് എന്നീ സംഗീത വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയും മൊമെന്റോയും അടങ്ങുന്ന പ്രേംനസീർ ഫൗണ്ടേഷൻ പുരസ്കാരങ്ങളും ചടങ്ങിൽ നൽകും. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫൈസൽ മുഹമ്മദ് ബഷീർ,അബ്ദുൾ നാസർ,സജിത നജം,അൻവർ പള്ളിക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |