
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ 19,454 സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക്
ഇലക്ഷൻ കമ്മിഷന്റെ ഒാഫീസിൽ എത്തിയില്ല. ഇവർ നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ഇലക്ഷൻ കമ്മിഷൻ എ.ഷാജഹാൻ നിർദ്ദേശിച്ചു. തിങ്കളാഴ്ചയായിരുന്നു ചെലവ് കണക്കു നൽകാനുള്ള അവസാന ദിവസം.
മത്സരിച്ച 75,627 സ്ഥാനാർത്ഥികളിൽ 56,173 പേർ ഓൺലൈനായി കണക്ക് സമർപ്പിച്ചിട്ടുണ്ട്.
ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ പക്കൽ നേരിട്ട് സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. ഇത് പരിശോധിച്ച് ജനുവരി 31നകം ഓൺലൈനിൽ റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |