കൊച്ചി: ഓട്ടോറിക്ഷാ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ജില്ലാ ഗുഡ്സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇന്ധന വിലകളിലെ തുടർച്ചയായ വർദ്ധനയും വാഹന പരിപാലന ചെലവും മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്ന് പ്രതിനിധികൾ പറഞ്ഞു. സമ്മേളനം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. സൈബ താജുദ്ദീൻ, ബാബു സാനി, ജീമോൻ കയ്യാല, ടി.കെ. രമേശൻ, ഏലിയാസ് കാരിപ്ര, സിബി ജോൺ, പി.വി. എൽദോസ്, മുഹമ്മദ് ജെറീസ്, ടി.വി. ഷാജി, വി.ബി. ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |