കോഴിക്കോട്: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പഠനക്യാമ്പ് നളന്ദ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ജി.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. 760 പ്രതിനിധികൾ പങ്കെടുത്തു. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം അംശാദായ വർദ്ധനവിന് അനുസൃതമായി വർദ്ധിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീ തൊഴി ലാളികളുടെ പ്രസവാനുകൂല്യം ഒറ്റത്തവണയായി 15,000 രൂപ വിതരണം ചെയ്യുക, തൊഴിലാളികളുടെ അംഗത്വകാർഡ് കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെബ്രു. നാലിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. സംസ്ഥാന ട്രഷറർ എ.എസ് കുട്ടപ്പൻ, ട്രസ്റ്റ് ഡയറക്ടർമാരായ എം.കെ പ്രകാശൻ, ജി.സജീവൻ, എസ്.സതികുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |