
കാഞ്ഞങ്ങാട്: ആൾ ഇന്ത്യ ബാങ്ക് പ്രൊഫഷണൽസ് ആൻഡ് റിട്ടേയേഴ്സ് അസോസിയേഷൻ എ.ഐ.ബി പാർക്കിന്റെ ജില്ലാതല സ്നേഹസംഗമം വ്യാപാരഭവനിൽ എം.രാഘവൻ നായർ, എൻ.സുബ്രായപൈ നിലേശ്വരം, കമലാക്ഷഷേണായി ടി.വിജയൻ എന്നിവർ നിലവിളക്കു കൊളുത്തി ഉൽഘാടനം ചേയ്തു.പ്രസിഡന്റ് പി. പി.ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. എഴുപത്തിയഞ്ചു വയസ്സ് പൂർത്തീകരിച്ച കൂട്ടായ്മയിലെ 17 അംഗങ്ങളെയും ചെറുവത്തൂർ പഞ്ചായത്ത് ഭരണസമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണൻ പത്താനത്ത് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി എം.പി.രമേശൻ നമ്പ്യാർ, വൈ.ശ്രീധരൻ, എൻ.കെ.പ്രേമചന്ദ്രൻ, കെ.ബാലകൃഷ്ണൻ നായർ, പി.പി.ജഗദീശൻ, ഇ.ബാലകൃഷ്ണൻ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |