
നീലേശ്വരം:എ.കെ.എസ്.ടിയു ജില്ലാ സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു.പി വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം രാജേഷ് ഓൾനടിയൻ രക്തസാക്ഷി പ്രമേയവും സംസ്ഥാനകമ്മിറ്റിയംഗം എ.കെ.സുപ്രഭ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ എ.സജയൻ സ്വാഗതം പറഞ്ഞു. രചനാ മത്സരവിജയികൾക്ക് ഇ. ചന്ദ്രശേഖരൻ എം.എൽ.എ സമ്മാനദാനം നടത്തി.സി പി.ഐ ജില്ലാ അസി.സെക്രട്ടറി എം.അസിനാർ, മഹിളാസംഘം ദേശീയ കൗൺസിൽ അംഗം പി.ഭാർഗ്ഗവി, ജോയിന്റ് കൗൺസിൽ ജില്ലാസെക്രട്ടറി ബാനം പി. ദിവാകരൻ,എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. വി.രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.ടി.രാജീവൻ പതാകയുയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |