
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുരേഷ് ബാബു, ബിന്ദു ബൈജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. ഓമനക്കുട്ടൻ,സിനിയ ഷിഹാബ്, അനിൽ പാഞ്ചജന്യം, പഞ്ചായത്തംഗങ്ങളായ സിന്ധു മനോജ്, എ.ആർ. ഹരികൃഷ്ണൻ, ശ്രീലേഖ, പ്രദീപ് കുമാർ, മനോജ് കുമാർ.കെ, സ്നേജിത രതീഷ് എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്യാമള സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുനിഷ.എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |