
മുടപുരം: പ്രേംനസീറിന് പദ്മഭൂഷൻ ലഭിച്ചപ്പോൾ ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച അനുമോദനചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക സംഗീത ആൽബം പുറത്തിറങ്ങി.1983 ഏപ്രിൽ 20ന് ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ എഡിറ്റർ ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായരായിരുന്നു. അപൂർവചിത്രങ്ങളുടെ സമാഹാരമായ ആൽബം നിത്യഹരിതനായകന്റെ മുപ്പത്തിയേഴാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരാധകർ' പ്രേംനസീർസ്മൃതി' എന്ന പേരിൽ ആൽബമാക്കിയത്.
മലയാളികളുടെ പ്രിയതാരത്തിന്റെ അരനൂറ്റാണ്ടുകൾക്കപ്പുറമുള്ള ജീവിതമുഹൂർത്തങ്ങളുടെ നിരവധിചിത്രങ്ങൾ ഇതിലുണ്ട്. ആൽബത്തിന്റെ നിർമ്മാണവും ആലാപനവും കെ.രാജേന്ദ്രനാണ്. രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചനയും കേരളപുരം ശ്രീകുമാർ സംഗീതവും നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |