കൊട്ടിയം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാനുള്ള കൂലി കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.തൊഴിലുറപ്പ് യൂണിയൻ പേരയം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രതിജ്ഞ എടുത്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും തൃക്കോവിൽവട്ടം പഞ്ചായത്ത് മെമ്പറുമായ സജീവ് അദ്ധ്യക്ഷത വഹിച്ചു. 27ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടക്കുന്ന മഹാസത്യാഗ്രഹം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കുടവട്ടൂർ രഞ്ജിത്ത്, ജയകുമാരി, പ്രസീത ബൈജു, ബിനു സതീഷ്, നസീമ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |