ഒന്നും മൂന്നും റീച്ചുകളിൽ പ്രതിസന്ധി
കൊല്ലം: അലൈൻമെന്റ് അന്തിമമാവാത്തതിനാൽ തീരദേശ ഹൈവേ നിർമ്മാണ നടപടികൾ സ്തംഭനത്തിൽ. ഒന്നും മൂന്നൂം റീച്ചുകളിലാണ് പ്രതിസന്ധി.
രണ്ടാം റീച്ചിലെ അലൈൻമെന്റ് പൂർത്തിയാക്കി സാമൂഹ്യാഘാത പഠനത്തിന് ശേഷം രണ്ടാം റീച്ചിൽ സ്ഥലമേറ്റെടുക്കലിന് സർക്കാർ അനുമതി നൽകിയെങ്കിവും തുടർ നടപടികൾ ഇഴയുകയാണ്. മൂന്ന് മാസം മുൻപാണ് രണ്ടാം റീച്ചിലെ സ്ഥലമേറ്റെടുക്കൽ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്. തുടർന്ന് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കൃത്യമായി കണക്കാക്കാൻ നടത്തിയ പരിശോധനയിൽ പലേടത്തും നേരത്തെ സ്ഥാപിച്ച അതിർത്തിക്കല്ലുകൾ കാണാനായില്ല. വീണ്ടും കല്ലുകൾ സ്ഥാപിക്കാൻ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയെ ചുമതലപ്പെടുത്തി. പക്ഷേ അതും നടന്നില്ല. ഒന്നാം റീച്ചിൽ ഇരവിപുരം, മുണ്ടയ്ക്കൽ ഭാഗങ്ങളിലെ മാറ്റങ്ങൾ സഹിതമുള്ള അന്തിമ അലൈൻമെന്റ് ഇതുവരെ തയ്യാറായിട്ടില്ല. മൂന്നാം റീച്ചിലെ അലൈൻമെന്റ് പലേടത്തും തർക്കത്തിലാണ്.
അടുത്ത സർക്കാർ വരണം
ജില്ലയിലെ തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ അടുത്ത സർക്കാർ വന്ന ശേഷമേ ഇനി വേഗത്തിലാകാൻ സാദ്ധ്യതയുള്ളു. അലൈൻമെന്റിനെതിരെ ഉയരുന്ന പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബാധിക്കുമെന്ന ആശങ്കയുള്ളതിനാൽ നടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. സ്ഥലമേറ്റെടുക്കൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ തീരദേശ ഹൈവേയുടെ കരട് അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ബാങ്കുകാർ ഈടായി സ്വീകരിക്കുന്നില്ല. വില്പനയ്ക്ക് ശ്രമിച്ചെങ്കിലും നല്ല വില ലഭിക്കുന്നില്ലെന്ന് ഭൂവുടമകൾ പറയുന്നു.
............................
1-ാം റീച്ച്
കാപ്പിൽ-തങ്കശേരി
ഏറ്റെടുക്കുന്നത് 25 ഹെക്ടർ
(അലൈൻമെന്റ് അന്തിമമായില്ല)
2-ാം റീച്ച്
തങ്കശേരി- നീണ്ടകര
ഏറ്റെടുക്കുന്നത്- 9 ഹെക്ടർ (ഏകദേശം)
3-ാം റീച്ച്
ഇടപ്പള്ളിക്കോട്ട-വലിയഴീക്കൽ
ഏറ്റെടുക്കുന്നത് 23 ഹെക്ടർ
(അലൈൻമെന്റ് അന്തിമമായില്ല)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |