കൊല്ലം: അരുണാചൽ പ്രദേശിൽ വിനോദയാത്രയ്ക്കിടെ അപകടത്തിൽ മരിച്ച രണ്ടുപേരിൽ കൊല്ലം നെടുമ്പന മേലൂട്ട് വീട്ടിൽ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൻ ബിനു പ്രകാശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ബിനു പ്രകാശിന്റെയും മലപ്പുറം സ്വദേശിയുടെയും മൃതദേഹം അരുണാചലിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബിനുവിന്റെ ബന്ധുക്കൾ ഇന്നലെ ആശുപത്രിയിലെത്തി. ഇന്ന് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഐസ് മൂടിയ തടാകത്തിലൂടെ നടക്കവെയാണ് ബിനു പ്രകാശ് അപകടത്തിൽപ്പെട്ടത്. തവാങിലെ സേല പാസിനോട് ചേർന്നായിരുന്നു അപകടം. മരിച്ച ബിനു പ്രകാശ് വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു. വിനോദയാത്ര സംഘത്തിലെ ആറ് പേർ ഈ ഷോറൂമിലെ ജീവനക്കാരാണ്. വിദേശത്തായിരുന്ന ബിനു പ്രകാശിന്റെ പിതാവ് നാട്ടിലെത്തിയിട്ടുണ്ട്. മനു പ്രകാശ് സഹോദരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |