കാഞ്ഞങ്ങാട്: തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്രേഡ് യൂണിയൻ മേഖലയിൽ നിന്നും വിജയിച്ചവർക്കുള്ള സ്വീകരണവും, അപകടങ്ങളും, ദുരന്തങ്ങളുമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിന് വേണ്ടി രൂപീകരിച്ച ചുമട്ട് തൊഴിലാളികളുടെ രക്ഷാസേന റെഡ് ബ്രിഗേഡ് അംഗങ്ങൾക്കുള്ള ശാസ്ത്ര പരിശീലനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണി മോഹൻ ഉദ്ഘാടനം ചെയ്തു. കെ.ടി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ഫയർഫോഴ്സ് മുൻ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, നീലേശ്വരം നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ ചന്ദ്രൻ, നീലേശ്വരം നഗരസഭാ കൗൺസിലർ വി.വി പ്രകാശൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി സുകുമാരൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹനൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |