
കൊച്ചി: കാൻക്യൂർ സാന്ത്വന കേന്ദ്രം അഞ്ചുവർഷവും 15,000 സൗജന്യ ഡയാലിസിസും പൂർത്തിയാക്കിയതിന്റെയും ആഘോഷം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ. വിനോദ്, മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കാൻക്യൂർ ഫൗണ്ടേഷൻ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ രമേശ്, കാൻക്യൂർ പ്രസിഡന്റ് ഡോ. ജൂനൈദ് റഹ്മാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജ് മോഹൻ നായർ എന്നിവർ സംസാരിച്ചു. 'സാന്ത്വനം ശ്രീരാഗം' സംഗീതസന്ധ്യക്ക് ഗായകൻ എം.ജി. ശ്രീകുമാർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |