
കൊച്ചി: എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും കേരള പാഠാവലി ലഭ്യമാക്കണമെന്ന് സമസ്ത കേരള സാഹിത്യ പരിഷത്ത് 98ാം വാർഷിക പൊതുയോഗം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ടി.എസ്. ജോയി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, അഡ്വ. എം.കെ. ശശീന്ദ്രൻ, അഡ്വ. പി.കെ. സജീവൻ, ജോൺ ഡിറ്റോ, ദയ പച്ചാളം, ഡോ. എൻ. അശോക കുമാർ, പി.ഐ. ശങ്കര നാരായണൻ, സി.വി ഹരീന്ദ്രൻ, ഡോ. പൂജ പി. ബാലസുന്ദരം, സുൽഫത്ത് ബഷീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |